



1.വെണ്ടക്ക ഘനം തീരെ കുറച്ചു വട്ടത്തിൽ അരിഞ്ഞത് - 5
2,തൈര് -1 കപ്പ്
3.തേങ്ങാപീര - 2 ടേബിൾ സ്പൂണ്‍
4.ജീരകം - 1 നുള്ള്
5.കൊച്ചുള്ളി തൊലി
കളഞ്ഞത് - 1 എണ്ണം
6.കടുക് - 1 ടീ സ്പൂണ്‍
7.എണ്ണ - 2 ടേബിൾ സ്പൂണ്‍
8.ഉണക്ക മുളക് - 1 എണ്ണം
9.കറി വേപ്പില - 1 തണ്ട്
10.ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം
തേങ്ങാപീര, ജീരകം, ഉള്ളി എന്നിവ നന്നായി അരച്ച് അതിൽ കടുക് ചതച്ചു ചേർക്കുക. ചീനചട്ടിയിൽ എണ്ണ ഒഴിച്ച് വെണ്ടക്ക വറുത്തു കോരി മാറ്റി വെക്കുക.ആ എണ്ണയിലെക്ക് ഉണക്ക മുളകും കറി വേപ്പിലയും ഇട്ടശേഷം തേങ്ങാപീര, ജീരകം,ഉള്ളി, കടുക് ചേർത്ത കൂട്ട് അതിലിട്ട് ചെറിയ ചൂടിൽ വയറ്റി വാങ്ങി വയ്ക്കുക ചൂടാറുമ്പോൾ അതിലേക്ക് തൈരും വെണ്ടക്ക വറുത്തതും ചേർത്ത് ഇളക്കി ഉപയോഗിക്കുക.
ENJOY
No comments:
Post a Comment